NEWS
ചാരായവുമായി യുവാവ് പിടിയിൽ
30/03/2026 03:58 PM IST
nila

ചെങ്ങന്നൂർ: ചാരായവുമായി യുവാവ് പിടിയിൽ. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാവേലിക്കര, താമരക്കുളം,കണ്ണനാകുഴി,ഇലച്ചിറതറയിൽ,രമേശന്റെമകൻ രാജേഷ് (32) ആണ്
അറസ്റ്റിലായത് . മാവേലിക്കര എക്സൈസ് സർക്കിൾ
ഇൻസ്‌പെക്ടർ സജിത് കുമാർ. ജി.എസ്സി ന്റെ നേതൃത്വത്തിൽ
മാവേലിക്കര, കറ്റാനം, കണ്ണനാകുഴി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ, മാവേലിക്കര,താമരക്കുളം,കണ്ണനാകുഴി,
പള്ളിപ്പുറം ദേവീക്ഷേത്രത്തിൽ നിന്ന് താമരക്കുളം പഞ്ചായത്ത് കുളം വഴി കണ്ണനാകുഴി ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽതാമരക്കുളം പഞ്ചായത്ത് കുളത്തിന് സമീപം വെച്ചാണ്
2.5 ലിറ്റർ ചാരായവുമായി രാജേഷിനെ പിടി കൂടിയത്.
എക്സൈസ് സംഘത്തിൽ
പ്രിവന്റീവ് ഓഫീസർ അനു .യു, അരുൺ. വി, സിവിൽസൈസ് ഓഫീസർഡ്രൈവർ പ്രദീപ്. പി .എൻ എന്നിവർ പങ്കടുത്തു
പരാതികൾ അറിക്കേണ്ട നമ്പർ :- 9400069490,0479-2340265
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











